Join News @ Iritty Whats App Group

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സ തേടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം എല്‍എംഎസ് എല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. പ്രാഥമിക ചികിത്സ നല്‍കി കുട്ടികളെ വീടുകളിലേക്ക് അയച്ചു. സംഭവത്തില്‍ അഞ്ച് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group