Join News @ Iritty Whats App Group

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ നിരോധനം ജൂണ്‍ 30-നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ദില്ലി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്നിന്‍റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നല്‍കിയത്. 

നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണം. രാജ്യത്തെ നാലായിരത്തിഎഴുന്നൂറ്റിനാല് നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങൾ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. മിന്നല്‍ പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാർഗ നിർദേശങ്ങളിലുണ്ട്. 

Post a Comment

Previous Post Next Post
Join Our Whats App Group