കണ്ണൂര്‍: കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബഹുജനറാലി സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്.
28 ന് വൈകീട്ട് നാലിന് കളക്ടറേറ്റ് മൈതാനിയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജനറാലി സംഘടിപ്പിക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലാറാലി സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമായ ടി .എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വിവിധ ഘടകകക്ഷികളെ പ്രതിനിധീകരിച്ച് വി.ചാത്തുണ്ണി, ബെന്നി കക്കാട്, സി.പി.കെ ഗുരുക്കള്‍, പി. പി ദിവാകരന്‍ എന്നിവര്‍ പ്രസംഗിക്കും.സി .പി സന്തോഷ് കുമാര്‍ , ജോയി കൊന്നക്കല്‍ , പി കെ രവീന്ദ്രന്‍ , സുഭാഷ് അയ്യോത്ത് , വി.കെ.ഗിരിജന്‍ , കെ.കെ.ജയപ്രകാശ് , ഹമീദ് ചെങ്ങളായി , ഹംസ പുല്ലാട്ടിന്‍ , രതീഷ് ചിറക്കല്‍ , ജോജി ആനിത്തോട്ടം , സി വത്സന്‍ , കെ.മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Post a Comment