ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,745 പേര്‍ക്ക് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ദിവസത്തെ അപേക്ഷിച്ച് 407 കേസുകള്‍. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങളായി പുതിയ കേസുകള്‍ കുറവായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ 2,236 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 18,386 ആയി ഉയര്‍ന്നു. മുന്‍ ദിവസത്തെ അപേക്ഷിച്ച് 503 പേര്‍ കൂടുതല്‍.
ഇതുവരെ 4,26,17,810 പേര്‍ രോഗമുക്തരായി. മരണസംഖ്യ 5,24,636 ആയി ഉയര്‍ന്നു. നിലവില്‍ 0.60% ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 98.74% ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇതുവരെ 1,93,57,20,807 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 10,91,110 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 4,55,314 സാംപിള്‍ ടെസ്റ്റുകളും ഇന്നലെ നടന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
Post a Comment