മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് മകന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടില്‍ താമസിക്കുന്ന ദീപക്കിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നിനാണ് 50 വയസുള്ള അമ്മയെ ഇയാള്‍ കൊലപ്പെടുത്തിയത്.
അമ്മ ഫാത്തിമ മേരിയെ കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സഹോദരി ജോയ്‌സ് മേരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിയാണ് ഫാത്തിമ മേരി ഉപജീവനം നടത്തിയിരുന്നത്. പച്ചക്കറി എടുത്ത് തിരിച്ചുവരുന്ന വഴി ദീപക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം ചോദിക്കുകയായിരുന്നു. തന്റെ കയ്യില്‍ ഇല്ലെന്ന് അമ്മ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രോഷാകുലനായ പ്രതി മേരി ധരിച്ചിരുന്ന സാരി ഉപയോഗിച്ചുതന്നെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മേരിയുടെ കയ്യില്‍ ഉണ്ടായിരുന്ന 700 രൂപയും കൈക്കലാക്കി പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അമ്മ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് മകന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.
Post a Comment