തിരുവനന്തപുരം: ഹയർ സെക്കണ്ടറി (higher secondary) (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ (SAY/Improvement Exam) വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസുകൾ ''0202-01-102-93-VHSE Fees'' എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
ഹയർ സെക്കണ്ടറി (വൊക്കേഷണൽ)സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ
News@Iritty
0
Post a Comment