രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന കോവിഡ് കണക്കുകളിലും മരണത്തിലും കുതിപ്പ്. 18,819 പേര്‍ പുതുതായി രോഗബാധിതരായപ്പോള്‍ 39 മരണവും റിപ്പോര്‍ട്ട് ചെയ്തു. 13,827 പേര്‍ ഇന്നലെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 1,04,555 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 0.24% വരുമിത്.
നാല് മാസത്തിനു ശേഷമാണ് സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16% ആയി ഉയര്‍ന്നു. പ്രതിവാര ടിപിആര്‍ 3.72% ആണ്.
മുന്‍ ദിവസത്തെ അപേക്ഷിച്ച് ചികിത്സയിലുള്ളവരില്‍ 4,953 പേര്‍ വര്‍ധിച്ചു. ഇതുവരെ 42,822,493 പേര്‍ രോഗമുക്തരായി. 98.55% ആണ് രോഗമുക്തി നിരക്ക്. മരണസംഖ്യ 5,25,116ലെത്തി. 1.21% ആണ് മരണനിരക്ക്.
24 മണിക്കൂറിനുള്ളില്‍ 14,17,217 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ ആകെ 1,97,61,91,554 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.
കോവിഡിന്റെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവ ഇതിനകം 110 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കയില്‍ കോവിഡ് ബാധിതരില്‍ 52 ശതമാനവും ഈ വകഭേദങ്ങളാണ്.
Post a Comment