മഹാരാഷ്ട്ര പ്രതിസന്ധി: ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പ്രതിസന്ധി തരണം ചെയ്യാന്‍ വിമത പക്ഷത്തെ പിളര്‍ത്താനുളള നീക്കവുമായി ഉദ്ധവ് പക്ഷം. 20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി സൂചന. ചില എംഎല്‍എമാര്‍ മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എം.പി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസഗ പറഞ്ഞിരുന്നു.
സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ ചിത്രം വ്യക്തമാക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാക്കള്‍ പറയുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡേ വിമുഖത കാണിക്കുന്നതിന്റെ കാരണം ഇതാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
അതിനിടെ ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിനഡെ കയാമ്പിലെത്തി. ഉദ്ധവ് താക്കശറയുടെ അനുയായിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഉദയ് സാമന്താണ് ഷിന്‍ഡെ ക്യാമ്പില്‍ എത്തിയത്. ഇതോടെ 9 മന്ത്രിമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പമായി. ഇതോടെ ഉദ്ധവ് പക്ഷത്തില്‍ ശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി.
Post a Comment