സംസ്ഥാനത്ത് എല്‍.എസ്, യു.എസ്.എസ് പരീക്ഷകള്‍ ശനിയാഴ്ച നടക്കും. രാവിലെ 10മുതല്‍ 12.20വരെയാണ് പരീക്ഷ. ഇതില്‍ ആദ്യത്തെ 20മിനുറ്റ് കൂള്‍ ഓഫ് ടൈം ആണ്. മാര്‍ച്ച് 31വരെ പഠിപ്പിക്കേണ്ട നാലാം ക്ലാസ്, ഏഴാം ക്ലാസ് പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്നത്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, ഒറ്റവാക്കിലോ വാക്യത്തിലോ ഉത്തരമെഴുതേണ്ടവ, വിശദമായി ഉത്തരമെഴുതേണ്ടവ, ചോദ്യക്കൂട്ടങ്ങള്‍ എന്നീ ഘടനയിലാണ് ചോദ്യങ്ങളുണ്ടാവുക.
എല്‍.എസ്.എസ് പരീക്ഷക്ക് ഒരു പഞ്ചായത്തില്‍ ഒരു പരീക്ഷാകേന്ദ്രമാണ്. 120ല്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്തുകളില്‍ അധിക കേന്ദ്രം അനുവദിച്ചിട്ടുണ്ട്. യു.എസ്.എസിന് ഉപജില്ലാതലത്തിലാണ് പരീക്ഷാകേന്ദ്രം. പരീക്ഷക്ക് 200ല്‍ കൂടുതല്‍ കുട്ടികളുള്ള ഉപജില്ലകളില്‍ അധിക കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ഒരു ക്ലാസില്‍ 20കുട്ടികള്‍ എന്ന രീതിയിലാണ് രണ്ട് പരീക്ഷക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടക്കുക. പരീക്ഷാഹാളും
ഫര്‍ണ്ണിച്ചറുകളും സാനിറ്റൈസ് ചെയ്യണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ പരിശോധനക്ക് വിധേയമാക്കണം.
പനി ഉള്ളവര്‍ക്കായി പ്രത്യേക പരീക്ഷാമുറി ക്രമീകരിക്കണം.
ചോദ്യപേപ്പര്‍ വിതരണം വെള്ളിയാഴ്ച നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ മുഖേനയാണ് ചോദ്യപേപ്പര്‍ വിതരണം ചെയ്യുക.
Post a Comment