Join News @ Iritty Whats App Group

മോഷ്ടിച്ച സ്കൂട്ടറിൽ മാലമോഷണം; മോഷ്ട്ടിച്ച സ്വർണ്ണം വില്പന നടത്തിയത് ഇരിട്ടിയിൽ, 2 കൗമാരക്കാർ ഉൾപ്പെടെ മൂന്ന് കണ്ണൂർ സ്വദേശികൾ പിടിയിൽ

 കുടിയാന്മല : കണ്ണൂരിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിലെത്തി കുടിയാന്മലയിലെ വയോധികയുടെ രണ്ടരപവൻ്റെ മാല പൊട്ടിച്ചു രക്ഷപ്പെട്ട കൗമാരക്കാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കുടിയാന്മല പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ. നിബിൻ ജോയ്, എ. എസ്.ഐ.സുരേന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജാബിർ, സിവിൽ പോലീസ് ഓഫീസർമാരായ സുജേഷ്, ശിഹാബുദ്ദീൻ ഡ്രൈവർ അബ്ദുൾ സലീം എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ കുട്ടി മോഷ്ടാക്കളെ വലയിലാക്കിയത്.

കുടിയാന്മല പുലിക്കുരുമ്പസ്വദേശിനിയായ മറിയം കുരുവിള (81)യുടെ മാലയാണ് സ്കൂട്ടിയിലെത്തിയ രണ്ടു കൗമാരക്കാർ കഴുത്തിൽ നിന്നുംപൊട്ടിച്ച് രക്ഷപ്പെട്ടത്.ഇക്കഴിഞ്ഞ മെയ് 30ന് ആയിരുന്നു സംഭവം. രക്ഷപ്പെട്ട സംഘം ഇരിക്കൂർ പടിയൂർ സ്വദേശി അഖിൽ ജോർജിൻ്റെ (23) സഹായത്തോടെ ഇരിട്ടിയിൽ മാർവാടി നടത്തുന്ന പഴയ സ്വർണ്ണമെടുക്കുന്ന ജ്വല്ലറിയിൽ വിൽപന നടത്തി പണവുമായി മുങ്ങി.

വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വയോധികയെ പിൻതുടർന്നാണ് സ് കൂട്ടിയിലെത്തിയ കൗമാരക്കാർ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇരിക്കൂർ സ്റ്റേഷൻ പരിധിയിലും ഉളിക്കൽ സ്റ്റേഷൻ പരിധിയിലും താമസിക്കുന്ന കൗമാരക്കാർ മെയ് 30 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് കണ്ണൂർ എസ്.ബി.ഐ.ക്ക് സമീപത്തെ സൂപ്പർമാർക്കറ്റിന് സമീപം പാർക്ക് ചെയ്ത സർജിക്കൽ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരി കണ്ണൂർ കക്കാട് സ്വദേശിനി നിജിഷ സജീഷിൻ്റെ കെ.എൽ.13 എ എം 432 നമ്പർ സ്കൂട്ടിയുമായി കടന്നുകളഞ്ഞത്.


സ്കൂട്ടി മോഷണം പോയതിനെ തുടർന്ന് ഉടമടൗൺ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. ഈ സ്കൂട്ടിയുമായി എത്തിയാണ് കുട്ടി മോഷ്ടാക്കൾ പുലിക്കുരുമ്പയിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത് മാല മോഷണം പോയതിനെ തുടർന്ന് പരാതിയിൽ കേസെടുത്ത കുടിയാന്മല പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് സ്കൂട്ടി നമ്പർ കണ്ടെത്തിയത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരിട്ടിയിൽ വെച്ച് സ്കൂട്ടി പിടികൂടി.

കൗമാരക്കാരെ ചോദ്യം ചെയ്തപ്പോൾ മാല വില്പന നടത്തിയ കൂട്ടുപ്രതി അഖിലിനെ പിടികൂടി പോലീസ് തൊണ്ടിമുതൽ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തി.അറസ്റ്റിലായ അഖിൽ ജോർജിനെ തളിപ്പറമ്പ് കോടതിയിലും കൗമാരക്കാരായ രണ്ടു പേരെയും ഇന്ന് ജുവനൈൽ കോടതിയിലും ഹാജരാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group