ഇരിട്ടി: ആറളം ഫാമിൽ 17 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫാം ഏഴാം ബ്ലോക്കിലെ തങ്കയുടെ മകൾ മിനി ആണ് വെളളിയാഴ്ച്ച് വൈകിട്ട് വീട്ടുനിനുള്ളിൽ തൂങ്ങി മരിച്ച നിലയിലയിൽ കണ്ടെത്തിയത്.
പീഢന പരാതിയിൽ പോലീസ് മൊഴിയെടുക്കാൻ എത്തിയതിന് പിന്നാലെ ആയിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. ഇത്തവണ ആറളം ഫാം സ്‌ക്കൂളിൽ നിന്നും മിനി എസ് എസ് എൽ സി പരീക്ഷ എഴുതിയിരുന്നു. സ്‌ക്കൂളിൽ നടന്ന കൗൺസിലിംങ്ങിൽ വീട്ടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ പിതാവുമായ ഒരാളുമായി സ്നേഹത്തിലായിരുന്നു വെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ഇയാൾ വീട്ടിൽ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈൽഡ് ലൈനിൽ പരാതിയായി എത്തിയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ ആറളം പോലീസിന് നിർദ്ദേശം നൽകി. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് പെൺകുട്ടി മൊഴിയായി നൽകിയതെന്ന് ആറളം എസ് ഐ പ്രസാദ് പറഞ്ഞു. വൈകിട്ട് അഞ്ചുമണിയോടെ കുട്ടി വീട്ടിനുളളിൽ മുറിയിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു.
ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് തങ്കയും മൂന്ന് മക്കളും വയനാട്ടിൽ നിന്നുള്ള ആദിവാസികുടുംബങ്ങൾക്ക് ഭൂമി ലഭിച്ച ആറളം ഫാമിലെ ഏഴാം ബ്ലോക്കിൽ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തങ്കയുടെ മറ്റ് മൂന്ന് മക്കൾ വയനാട് പെരിയ കോളനിയിൽ തങ്കയുടെ പിതാവിനൊടൊപ്പമാണ് കഴിയുന്നത്. രണ്ട് ദിവസം മുൻമ്പാണ് മിനി പെരിയയിൽ നിന്നും ആറളം ഫാമിലെ ബന്ധു വീട്ടിൽ എത്തിയത്. മിനി പെരിയയിലെ വീട്ടിൽ കഴിയുന്ന സമയത്തും നേരത്തേ പറഞ്ഞ ബന്ധു ഇവിടെയും എത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പെരിയയിലെ വീട്ടിലേക്ക് കൊണ്ടു പോയി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Post a Comment