മുംബൈ: മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ 11 എംഎല്‍എമാരുമായി ഒളിവില്‍ പോയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. വിമത നീക്കത്തിന്റെ ഭാഗമായി ഇവര്‍ ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവിടെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരുന്നുവെന്നാണ് സൂചന. അതല്ല, ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്.
മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്.
നാലു സീറ്റുകളിൽ വിജയിക്കാൻ മാത്രം അംഗബലമുണ്ടായിരുന്ന ബിജെപി അഞ്ചു സീറ്റുകളിൽ വിജയിച്ചു. ആറു സീറ്റുകളിൽ വിജയിക്കാൻ ശേഷിയുണ്ടായിരുന്ന മഹാ വികാസ് അഘാഡി ആറാമത്തെ സീറ്റിൽ പരാജയപ്പെട്ടു. ഏതാനും ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.
Post a Comment