സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ നാളെ മുതൽ ചൊവ്വാഴ്ച വരെ കടലിൽ പോകരുത്. കാലവർഷ കാറ്റിനൊപ്പം, റായൽസീമ മുതൽ കോമറിൻ മേഖല വരെ നിലനിൽക്കുന്ന ന്യുനമർദ്ദപാത്തിയാണ് മഴ സജീവമാകുന്നതിന് കാരണം.
Post a Comment