ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,793 പേര്‍ക്ക് കൂടി കോവി സ്ഥിരീകരിച്ചു. 27 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ മരണം 5,25,047 ആയി ഉയര്‍ന്നു. സജീവ രോഗികളുടെ എണ്ണം 96,700ലെത്തി. ആകെ രോഗബാധിതരില്‍ 0.22% ആണിത്.
98.57% ആണ് രോഗമുക്തി നിരക്ക്. ഇതുവരെ 4,27,97,092 പേര്‍ രോഗമുക്തരായി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി. പ്രതിവാര നിരക്ക് 3.36 ശതമാനത്തിലുമെത്തി.
ഇതുവരെ 86.14 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 197.31 കോടി ഡോസ് വാക്‌സിന്‍ വിതരണം ശചയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post a Comment