തൃശ്ശൂര്‍: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം തടവ് ശിക്ഷ. എരുമപ്പെട്ടി സ്കൂളിലെ അധ്യാപകൻ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിന തടവ് അനുഭവിക്കുകയും 50,000 രൂപ പിഴയും ഒടുക്കണം. തൃശ്ശൂര്‍ ഒന്നാം അഡീഷ്ണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചത്.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 10 വർഷം തടവ് ശിക്ഷ
News@Iritty
0
Post a Comment