Join News @ Iritty Whats App Group

നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബിഎഎംസിഇഎഫ് എന്ന സംഘടന, ആവശ്യം ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്


നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബിഎഎംസിഇഎഫ്, ആവശ്യം ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്

പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ (ബിഎഎംസിഇഎഫ്) ബുധനാഴ്ച (മെയ് 25) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. 

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് എന്ന ആവശ്യത്തിന് പുറമേ, തിരഞ്ഞെടുപ്പ് സമയത്തെ ഇവിഎം ഉപയോഗം, സ്വകാര്യ മേഖലകളിൽ എസ്‌സി / എസ്ടി / ഒബിസിക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിൽ ഫെഡറേഷൻ പ്രതിഷേധിക്കുന്നു. 
ബന്ദിന് ബിഎഎംസിഇഎഫിന് പുറമെ ബഹുജൻ മുക്തി പാർട്ടിയുടെ പിന്തുണയുമുണ്ട്. ആക്ടിംഗ് സംസ്ഥാന പ്രസിഡന്റ് ഡിപി സിംഗ് ബന്ദ് വിജയിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. മെയ് 25 ന് നടക്കുന്ന ഭാരത് ബന്ദിന് ബഹുജൻ ക്രാന്തി മോർച്ചയുടെ ദേശീയ കൺവീനർ വാമൻ മെശ്രാമും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരതീയ യുവമോർച്ചയുടെ ആവശ്യങ്ങൾ...

തെരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗം, ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, സ്വകാര്യമേഖലയിലെ SC/ST/OBC സംവരണം, കർഷകർക്ക് എംഎസ്പി ഉറപ്പുനൽകുന്ന നിയമം, NRC/CAA/NPR നടപ്പിലാക്കാത്തത്, പഴയ പെൻഷൻ പദ്ധതി, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ ആദിവാസികളെ കുടിയിറക്കൽ, വാക്സിനേഷൻ നിർബന്ധമാക്കുന്നത്, കൊവിഡ്-19 ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികൾക്കെതിരെ രഹസ്യമായി ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾക്കെതിരായ സംരക്ഷണം എന്നിവ ചർച്ചയാക്കുകയാണ് ബന്ദിന്റെ ലക്ഷ്യം.

Post a Comment

Previous Post Next Post
Join Our Whats App Group