ഇരിട്ടി: ഇരിട്ടി കീഴൂരിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കേറ്റ് നൽകി കബളിപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരെ ഇരിട്ടി പോലീസ് കേസ് എടുത്തു. ഇരിട്ടി പയഞ്ചേരിയിലെ മാഷ്ഹൂദിനെതിരെയാണ് കേസ് എടുത്തത്.സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് നൽകി കബളിപ്പിച്ചതായി കാണിച്ചു കീഴൂരിൽ താമസക്കാരനായ സാദിക്ക് നൽകിയ പരാതിയിലാണ് കേസ്.മഷൂദ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.മഷൂദിന്റെ ഇൻഷുറൻസ് ഓഫീസിൽ നിന്നാണ് സാദിക്കിന്റെ വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കിയിരുന്നത്. വാഹനത്തിന്റെ പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സാദിക്ക് ഇരിട്ടി ആർ ടി ഒ ഓഫീസിൽ സമീപിച്ചപ്പോൾ ആണ് ഇൻഷുറൻസ് അടച്ചിട്ടില്ലെന്ന വിവരം സാദിക്ക് അറിയുന്നത്.ഇൻഷുറൻസ് അടച്ചതിന്റെ സർട്ടിഫിക്കേറ്റ് മഷൂദ് നൽകിയിരുന്നു. ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.ഇരിട്ടി എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ മഷൂറിന്റെ കീഴിലുള്ള ഇൻഷുറൻസ് ഓഫീസിൽ പരിശോധന നടത്തി കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക്കും പ്രിൻററും പിടിച്ചെടുത്തു.
ഇരിട്ടിയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി തട്ടിപ്പ്;പ്രതി ഒളിവിൽ
News@Iritty
0
Post a Comment