വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷ്ണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പി സി ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു.അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പങ്കെടുക്കാനായി പി സി ജോര്‍ജ്ജ്് ഇന്ന് തൃക്കാക്കരയില്‍ എത്തും.
ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് പി സി ജോര്‍ജ് കത്ത് നല്‍കിയെങ്കിലും അതില്‍ ദുരഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും പി സി ജോര്‍ജ് അതും തള്ളി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുക എന്നത് ഭരണഘടനാപരമായും ജനാധിപത്യപരമായും തന്റെ അവകാശവും കമയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്നും കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോര്‍ജ്ജ് ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്ക് എതിരെ ഒരു എഫ് ഐ ആര്‍ പോലും ഉണ്ടാകില്ലായിരുന്നെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താനാണ് പി സി ജോര്‍ജ്ജ് ഇന്ന് തൃക്കാക്കരയില്‍ എത്തുന്നത്. യോഗങ്ങളിലും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും
Post a Comment