Join News @ Iritty Whats App Group

ക്രീം ബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു


കോട്ടയം: ക്രീം ബണ്ണിൽ  ക്രീമില്ലെന്നാരോപിച്ച് കടയുടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു. ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദിച്ചത്. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ ഇവർ തല്ലിയത്. കോട്ടയം (Kottayam) മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെട്ടു. ബൺ നൽകിയപ്പോൾ അതിൽ ക്രീമില്ലെന്ന് ആരോപിച്ച് ഇവർ ബേക്കറി ഉടമയെ മർദിക്കുകയായിരുന്നു. തുടർന്ന് കടയിൽ ചായ കുടിക്കാനെത്തിയ വൃദ്ധനെയും, ബേക്കറി ഉടമയുടെ ഭാര്യ, കുട്ടികൾ എന്നിവരെയും യുവാക്കൾ മർദിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവരെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതായും ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പറഞ്ഞ പൊലീസ് ഇവരെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group