തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ് ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ വോട്ട് ചെയ്യണം. നേതാക്കൾ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിർദേശിച്ചു.
ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ജനക്ഷേമ മുന്നണി
News@Iritty
0
Post a Comment