വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള കുത്തഴിഞ്ഞ ഭരണത്തിലും ഏകാധിപത്യ സമീപനത്തിലും പ്രതിഷേധിച്ച് പ്രോ വൈസ് ചാന്‍സലറും രാജിക്കൊരുങ്ങുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതും ഗൗരവതരവുമാണ്. വി.സിയുടെ ഗുണ്ടായിസ മനോഭാവം മൂലം പരമ്ബരയായി യൂണിവേഴ്‌സിറ്റിയില്‍ വീഴ്ചകള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ കുറച്ച് കാലമായി അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് നിലനില്‍ക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ കൂടെ ജോലി ചെയ്തിരുന്ന നാലാമത്തെ സ്റ്റാറ്റിയുട്ടറി ഓഫീസറാണ് കാലവധി പൂര്‍ത്തിയാകാതെ രാജിക്കൊരുങ്ങുന്നത്.
വൈസ് ചാന്‍സലറുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍
ആദ്യം രാജിവെച്ച് പുറത്ത് പോയത് മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. പി.ടി. രവീന്ദ്രനാണ്.പിന്നീട് ദീര്‍ഘകാലം രജിസ്ട്രാറിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് രജിസ്ട്രാര്‍ സാബുമുഹമ്മദിനെ ഉച്ചയ്ക്ക് ഊണ് കഴിച്ച് വന്നപ്പോള്‍ ഉച്ച കഴിഞ്ഞ തീയതി വെച്ച് അപമാനിക്കും വിധം തസ്തികയില്‍ നിന്ന് നീക്കം ചെയ്തുവെന്നും ഷമ്മാസ് ആരോപിച്ചു.
Post a Comment