Join News @ Iritty Whats App Group

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇന്ന്


ഇരിട്ടി:  ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചൊവ്വാഴ്ച  രാവിലെ 10 ന് ഇരിട്ടി എം ടു എച്ച്  റസിഡൻസിയിൽ നടക്കും.  യോഗത്തിൽ പ്രസിഡന്റ് അയ്യൂബ് പൊയിലൻ അധ്യക്ഷത വഹിക്കും . കേരളാ വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി യോഗം ഉത്ഘാടനം ചെയ്യും . ജന: സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ നാസർ തിട്ടയിൽ വരവു ചിലവു കണക്കും അവതരിപ്പിക്കും . പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കും. വ്യാപാരി നേതാക്കളായ
എ. സുധാകരൻ, സി.കെ .സതീശൻ, എൻ. കുഞ്ഞിമൂസ്സഹാജി , കെ. എസ് . ജോയി , എം. അസ്സൂട്ടി , കെ.കെ. ഹാഷിം  എന്നിവർ പ്രസംഗിക്കും . ജനറൽ ബോഡി യോഗം പ്രമാണിച്ച് ഇന്ന്  ഉച്ചവരെ ഇരിട്ടി ടൗണിൽ കടകളച്ചിടും.

Post a Comment

Previous Post Next Post
Join Our Whats App Group