കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു.
കാസര്‍കോട് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് റോഡരികില്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment