മുംബൈ: ഏറെ കോളിളക്കമുണ്ടാക്കിയ ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാനെ ഒഴിവാക്കി. ആര്യന്‍ ഖാന് എതിരെ തെളിവില്ലെന്ന് എന്‍സിബി വ്യക്തമാക്കി. ആര്യന്‍ ഖാന്‍ അടക്കം മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആറ് പേരെയാണ് എന്‍സിബി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻചിറ്റ്, ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവില്ലെന്ന് എന്‍സിബി
News@Iritty
0
Post a Comment