Join News @ Iritty Whats App Group

സജീവ അദ്ധ്യായന വർഷത്തിലേക്ക്; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും


സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്കാണ് ഈ വർഷം കടക്കുന്നത്. ജൂൺ 1 ന് കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. പുതിയ അധ്യായന വർഷത്തിൽ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാറി വരുന്ന ഭക്ഷണ ശീലങ്ങളെ തുടർന്ന് കുട്ടികളിൽ പ്രമേഹം വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ. അതിനാൽ വിദ്യാർത്ഥികൾക്ക് ഇൻസുലിൻ എടുക്കുന്നത്തിന് സ്കൂളിൽ ക്ലാസ് റൂം ക്രമീകരിച്ചു നൽകും. രക്ഷകർത്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

പുസ്തകഅച്ചടി വിതരണം പൂർത്തിയാകുന്നു. മൂന്ന് ഭാഗമയാണ് അച്ചടി നടക്കുന്നത് 4 കോടി 88 ലക്ഷം പാഠം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്, യൂണിഫോം 25 ന് മുൻപ് കൊടുത്തു തീർക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെ വാക്സിൻ യജ്ഞം നടപ്പാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ തന്നെ വാക്സിനേഷൻ സൗകര്യം ഒരുക്കും. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ യോഗം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്ക് കടക്കുകയാണ്.

നാൽപ്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറായിരം കുട്ടികളും ഒരു ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്റി ഏഴ് അധ്യാപകരും ഇരുപത്തിനാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയെട്ട് അനധ്യാപകരും തിരിച്ച് സ്‌കൂളുകളിലേക്കെത്തുകയാണ്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കണം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാ എന്ന് ഉറപ്പുവരുത്തണം.

കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കണം. വിദ്യാഭ്യാസ ജില്ലാ / ഉപജില്ലാ തലങ്ങളിൽ ആവശ്യമായ യോഗങ്ങൾ വിളിച്ചു ചേർത്ത് മുന്നൊരുക്ക പ്രവർത്തനങ്ങൾആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾ പ്രിൻസിപ്പാൾ/ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ടാണ് സംഘടിപ്പിക്കേണ്ടത്

Post a Comment

Previous Post Next Post
Join Our Whats App Group