കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലിസ് നടത്തിയ മയക്കുമരുന്നു പരിശോധനയില്‍ എംഡിഎംഎ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായി.കണ്ണൂര്‍ ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നസീബ് സി എച്ചിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ പരിശോധനയിലാണ് 0.69 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയിലായത്.
ചൊക്ലി സ്വദേശിയായ അര്‍ജുന്‍ ദാസ് പി,കതിരൂര്‍ സ്വദേശികളായ അബ്ദുള്‍ സാജിദ്,തഫ്‌സീര്‍ ടി കെ,അശ്വിന്‍ ടി കെ എന്നിവരാണ് പോലിസ് പിടിയില്‍ ആയത്.കണ്ണൂര്‍ യോഗശാല റോഡില്‍ വച്ച് നടത്തിയ പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയില്‍ ആയത്.
കെഎല്‍ 58പി 963 നമ്ബര്‍ കാറില്‍ മയക്കുമരുന്നു വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു.വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു.സിവില്‍ പോലിസ് ഒഫീസര്‍മാരായ വിനോദ്, രസന്ത്, മിഥുന്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment