കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവിൽ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. രാകേഷിൻ്റെ മുഖത്ത് പ്രതിഷേധക്കാരൻ മഷിയൊഴിച്ചു. കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. യോഗത്തിലുണ്ടായിരുന്ന ഒരു യുവാവാണ് മഷിയൊഴിച്ചത്. കേന്ദ്ര സർക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാൾ മഷി ഒഴിച്ചതെന്ന് റെയ്ത്ത് സംഘത്തിൻ്റെ ആളുകൾ പറയുന്നു. ഇവരും യുവാവുമായി പ്രശ്നങ്ങളുണ്ടായി യോഗം അലങ്കോലപ്പെട്ടു.
Post a Comment