ഇരിട്ടി: ആറളത്തെ ആനമതില്‍ നിര്‍മാണം സംബന്ധിച്ച് വിവാദം ഉയരുന്നു. പതിമൂന്നര കിലോമീറ്റര്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്റ്റിമേറ്റും ഭരണാനുമതി ലഭിച്ച പദ്ധതി രണ്ടര കിലോമീറ്ററായി ചുരുക്കിയതാണ് വിവാദത്തിന് ഇടയാക്കുന്നത്.
മതില് നിര്‍മിക്കേണ്ട സ്ഥലം നിര്‍ണയിക്കാന്‍ ഫാം ഓഫീസില്‍ നടന്ന ആലോചനാ യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മതില് നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റുപോലും ഉണ്ടാക്കാതെ കൈയില്‍ കിട്ടിയ പണം ഉപയോഗിച്ച് രണ്ടര കിലോമീറ്റര്‍ മാത്രം മതില് നിര്മിച്ചുപോകാനുള്ള നീക്കമാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഉണ്ടായതെന്ന് യോഗത്തില്പങ്കെടുത്ത ജനപ്രതിനിധികള്‍ ആരോപിച്ചു.മതില് നിര്‍മാണത്തിന് ഫണ്ട് പ്രശ്നമേയാകില്ലെന്ന് മന്ത്രിതല സംഘം ഉറപ്പു നല്‍കിയിട്ടും നിര്മാണംപൂര്ത്തിയാക്കുന്നതിനുള്ള ഒരു നടപടിയും വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പ്രദേശം സന്ദര്‍ശിച്ച് ഭൂമിയുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പദ്ധതിരേഖ പോലും തയാറാക്കിയില്ല.
പദ്ധതിയുടെ ഗുണഭോക്താക്കളായ ആദിവാസി പുരധിവാസ മിഷനേയും പ്രദേശത്തെ ജനപ്രതിനിധികളേയും മുഖവിലക്കെടുക്കാനുള്ള സമീപനം പോലും വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേലായുധന് ഇത്തരമൊരു പദ്ധതിയുമായി ജനങ്ങളെ സമീപിക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രതികരണം വളരെ വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.
ശോഭ, പഞ്ചായത്ത് അംഗം മിനി ദിനേശന്, സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.ബി. ലിജീഷ് , അസി.
എന്‍ജിനീയര്‍ പി. സനില,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. കെ ജനാര്ദ്ദനന്, വി.ടി. തോമസ്, പി.കെ രാമചന്ദ്രന്, വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ കെ. പ്രദീപ്കുമാര്‍, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രസന്നന് നായര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആര്. ശ്രീകുമാര്‍ പ്രസംഗിച്ചു.
Post a Comment