തിരുവനന്തപുരത്ത് വാളുമായി പ്രകടനം നടത്തിയ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആര്യങ്കാട് പൊലീസാണ് സ്വമേധയ കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു.
നെയ്യാറ്റിന്‍കര സരസ്വതി വിദ്യാലയത്തില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായാണ് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടനം നടത്തിയത്. ഇതിനെതിരെ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി നടത്തുകയായിരുന്നു.
Post a Comment