ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ ഇടക്കോളനിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
കര്‍ണാടകയിലെ മുണ്ടറോട്ട് റേഞ്ചിലെ നിബിഡവനത്തില്‍ നിന്നാണ് കാട്ടാനകള്‍ കൃഷിയിടത്തിലേയ്ക്ക് എത്തുന്നത്. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലാണ് ഇടക്കോളനി. ബുധനാഴ്ച രാത്രിയില്‍ കാട്ടാനകള്‍ ഇറങ്ങിയതിന് അര കിലോമീറ്റര്‍ മാറിയാണ് വ്യാഴാഴ്ച രാത്രിയില്‍ കാട്ടാനകള്‍ എത്തിയത്. ഇത്തവണ കാര്യങ്കോട് പുഴ മുറിച്ച്കടന്നാണ് രാജഗിരിയിലേയ്ക്ക് വ്യാഴാഴ്ച രാത്രിയില്‍ കാട്ടാനകള്‍ എത്തിയത്. താമസക്കാരായ ഇടക്കോളനിയിലെ തറയില്‍ തോമസ്, തറയില്‍ ഷാജി, വയലുങ്കല്‍ മോഹന്‍ദാസ്, അറേക്കാട്ടില്‍ ഷാജന്, തച്ചിലേടത്ത് ഡാര്വിന് എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയവല്ലൊം നശിപ്പിച്ചു. സോളാര്‍ വേലി ഉപയോഗശൂന്യമായതാണ് വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങാന്‍ കാരണം.
കാനംവയല്‍ ഇടക്കോളനിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കാട്ടാനകളിറങ്ങി
News@Iritty
0
Post a Comment