ഇരിട്ടി : പ്രളയത്തിൽ തകർന്ന പായം പഞ്ചായത്തിലെ വള്ളിത്തോട് പ്രൈമറി ഹെൽത്ത് സെന്ററിന് ബദലായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ലഭിച്ച 2.32 കോടി രൂപ മുടക്കി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. കെ. സി. സച്ചിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഒപി ബ്ലോക്കും ഫാർമസിയും , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ ലാബറട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. വിനോദ് കുമാർ ഇമ്യൂണൈസേഷൻ ബ്ലോക്കും എൻ. അശോകൻ മീറ്റിങ് ഹാളും ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് ഒന്നര ഏക്കർ സ്ഥലം ദാനം ചെയ്ത ഷാരോൺ ഫെലോഷിപ്പ് ചർച്ച് പ്രതിനിധി പാസ്റ്റർ ജേക്കബ് ജോർജിനെ ഡോ.പി. പി. രവീന്ദ്രൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, ഹമീദ് കണിയാട്ടയിൽ, വി. പ്രമീള, പി. എൻ. ജസ്സി, മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, കെ. വി. സക്കീർ ഹുസൈൻ, ടോം മാത്യു, ബാബുരാജ് പായം, എം. ഹുസൈൻ കുട്ടി, എം. എസ്. അമർജിത്ത്, സ്മിത രജിത്ത്, ഡോ. പി. എസ്. ജയകൃഷ്ണൻ, ടി. ഡി. തോമസ്, ഡോ. ജെബിൻ എബ്രഹാം എന്നിവർ സംസാരിച്ചു.
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു
News@Iritty
0
Post a Comment