ഇരിട്ടി: സംഘ്പരിവാറും എസ്.ഡി.പി.ഐയും ഒരേ തൂവൽ പക്ഷികളാണെന്നും
ഫാസിസത്തിനും തിവ്രവാദത്തിനുമെതിരെ ജനാധിപത്യരി തിയിലുള്ള പോരാട്ടം ശക്തമാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ സംഘ് പരിവാരം ശ്രമിക്കുമ്പോൾ അവർക്ക് വെള്ളവും വളവും നൻകുന്ന പ്രവർത്തനമാണ് തിവ്രവാദ പ്രസ്ഥാനങ്ങൾ നടത്തുന്നത്. ഇരുകൂട്ടരുടെയും ഗൂഡലക്ഷ്യം തുറന്നുകാട്ടാൻ ജനാധിപത്യ സംവാദം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസത്തിനും ഹിംസാത്മക പ്രതിരോധത്തിനും മതനിരാസത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ യുവജാഗ്രത റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് സിറാജ് പൂക്കോത്ത് അധ്യക്ഷനായി ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ, സെക്രട്ടറി പി.കെ.നസീർ, മുണ്ടേരി ഇബ്രാഹിം, സി.അബ്ദുള്ള, വി.പി.റഷീദ്, മണ്ഡലം സെക്രട്ടറി കെ.പി.അജ്മൽ, എന്നിവർ പ്രസംഗിച്ചു. പയഞ്ചേരി മുക്കിൽ നിന്ന് ആരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
Post a Comment