സമാധാനം പുലരുന്ന ഇരിട്ടിയുടെ വിവിധ ഭാഗങ്ങളിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി ആരോപിച്ചു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മൂന്ന് ദിവസമായി ഇരിട്ടി മേഖലയിൽ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങൾ. വ്യാഴാഴ്ച മുൻപ് പ്രളയത്തിൽ തകർന്ന വീടിനു പകരം സേവാഭാരതി നിർമ്മിച്ച് നൽകിയ പാലാപ്പറമ്പിലെ വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അക്രമമുണ്ടായി. വെള്ളിയാഴ്ച പുലർച്ചയോടെ ബി ജെ പി പ്രവർത്തകനായ ഷൈനിയുടെ പെരുമ്പറമ്പിലെ പച്ചക്കറിക്കട തീയിട്ടു നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചാക്കാട്ടെ പയ്യൻ രാമകൃഷ്ണന്റെ വീട്ടിൽ ഉണ്ടായിരിക്കുന്ന അക്രമവും . കുടുംബത്തിന്റെ ഉപജീവന മാർഗ്ഗത്തിനായി ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയാണ് ഇരുളിന്റെ മറവിൽ ക്രിമിനലുകൾ നശിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ അതിർത്തി കാക്കുന്ന ഒരു സൈനികന്റെ വീടുകൂടിയാണ് ഇത്. അദ്ദേഹത്തിന്റെ കാറും ഓട്ടോറിക്ഷക്കൊപ്പം നശിപ്പിച്ചിട്ടുണ്ട് . സമാധാനം പുലരുന്ന പ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. ഈ സംഭവങ്ങളിലെല്ലാം ഉൾപ്പെട്ട ക്രിമിനലുകളെ കണ്ടെത്തി എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എം.ആർ. സുരേഷ് ആവശ്യപ്പെട്ടു.
ഇരിട്ടി മേഖലയിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം - ബി ജെ പി
News@Iritty
0
Post a Comment