കാസർകോട്: എന്റോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്റോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.
കാസർകോട് എന്റോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
News@Iritty
0
Post a Comment