ഇരിട്ടി: എടക്കാനത്ത് കിണറിൽ വീണു കിണർ നിർമാണ തൊഴിലാളി മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ജയമോൻ (50)ആണ് മരിച്ചത്.കിണർ നിർമാണ പ്രവൃത്തിക്ക് ശേഷം മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തിൽ കിണറിലേക്ക് വീഴുകയായിരുന്നു.ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിട്ടിയിൽ കിണറിൽ വീണു കിണർ നിർമാണ തൊഴിലാളി മരിച്ചു
News@Iritty
0
Post a Comment