Join News @ Iritty Whats App Group

ഉറ്റസുഹൃത്തുക്കളായ യുവാക്കളുടെ മരണം ചക്കരക്കല്‍ മേഖലയെ നടുക്കി;അപകടം എറണാകുളത്തുനിന്ന് കാർ വാങ്ങി വരുന്നതിനിടെ



കണ്ണൂര്‍: ഉറ്റസുഹൃത്തുക്കളായ യുവാക്കളുടെ മരണം ചക്കരക്കല്‍ മേഖലയെ നടുക്കി.
ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയില്‍ പൊയില്‍ക്കാവില്‍ ചെങ്കല്‍ലോറിയിടിച്ചു മരണമടഞ്ഞ ശരത്ത് (32) നിജീഷ്(36) എന്നിവരുടെ ദുരന്തവാര്‍ത്ത നാടിനെ തേടിയെത്തിയത്. ഇവരുടെ കൂടെ കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന മറ്റൊരു തലമുണ്ട നൈവിക നിവാസില്‍ സജിത്തിനെ(34) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്തു നിന്നും ആള്‍ട്ടോകാര്‍ വാങ്ങി വരുമ്ബോഴാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ചെങ്കല്‍ ലോറി െൈഡ്രവര്‍ സിദ്ദിഖ് ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോറിയില്‍ നിന്നും ചെങ്കല്ലുകള്‍ റോഡിലേക്ക് ചെരിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്‌ച്ച അര്‍ധരാത്രി കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു ശരതും നിജീഷും.

കോഴിക്കോട് ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്. ഏച്ചൂര്‍ പാറക്കണ്ടി ശശി- കെ.പി രതി ദമ്ബതികളുടെ മകനാണ് മരണമടഞ്ഞ ശരത്ത് (32). നേരത്തെ കണ്ണൂര്‍ വണ്‍ ഓണ്‍ ലൈന്‍ ചാനലില്‍ ജീവനക്കാരനായിരുന്ന ശരത് ഇപ്പോള്‍ കെ. എന്‍. ആര്‍ ടുഡേയെന്ന ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ നടത്തിവരികയായിരുന്നു. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ശരത്.

ഷമിത്ത്, സരില്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയില്‍.സംസ്‌കാരം ശനിയാഴ്‌ച്ച നടക്കും. ശരത്തിന്റെ ഉറ്റസുഹൃത്തും കോണ്‍ട്രാക്ടറുമാണ് നിജീഷ് (36). തലമുണ്ട വലിയവളപ്പില്‍ രാജന്‍- അനിത ദമ്ബതികളുടെ മകനാണ് ഭാര്യ:സൗപര്‍ണിക. മകള്‍: നിള. സഹോദരങ്ങള്‍: ജിനീഷ്, ഷിനീജ്. മൃതദേഹം ധനലക്ഷ്മി ആശുപത്രി മോര്‍ച്ചറിയില്‍.നിജീഷിന്റെ സംസ്‌കാരവും ശനിയാഴ്‌ച്ച നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group