കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആവശ്യമായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് യാത്ര വൈകാനും മരുന്നുകള്‍ റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുക്കാനും കാരണമാവുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഒമാനിലെ ഏതെങ്കിലും വിമാനത്താവളങ്ങളിലേക്ക് എത് കമ്പനിയുടെ വിമാനങ്ങളിലും യാത്ര ചെയ്യുന്നവര്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി അവര്‍ കൊണ്ടുവരുന്ന എല്ലാ മരുന്നുകളുടെയും മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനുകള്‍ കൂടി കൈയില്‍ കരുതണമെന്നും അറിയിച്ചിട്ടുണ്ട്.
Post a Comment