വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. വ്യാഴാഴ്ച വരെയാണ് ജാമ്യം. താന്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടില്ലന്നും, മുപ്പത് വര്‍ഷം എം എല്‍ എ ആയി നിന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണെന്നും ജോര്‍ജ്ജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ച് പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. പിസി ജോര്‍ജ്ജിന് വേണ്ടി അഡ്വ. വിജയഭാനു ഹാജരായി.
Post a Comment