നവജാത ശിശുവിനെ ജില്ലാ ആസ്പത്രിയിൽ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച ഉളിക്കൽ സ്വദേശിനിയെ കണ്ണൂർ സിറ്റി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഇവരെ അടുത്ത ദിവസം കസ്റ്റഡിയിലെടുക്കും.
മെയ് 25 നാണ് പിങ്ക് പോലീസ് സ്ത്രീയെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചത്. പ്രസവിച്ച അന്നുതന്നെ അവർ കുട്ടിയെ വേണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച രേഖകളിൽ ഒപ്പുവെയ്ക്കാതെ മെയ് 27 ന് ഇവർ ആസ്പത്രിയിൽ നിന്ന് കടന്നു.
കുഞ്ഞ് ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്. സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് മെയ് 29 ന് കേസെടുത്തു.
Post a Comment