സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരായത് 4928 പേര്‍. ഇതില്‍ 1381 പേരും എറണാകുളത്ത് നിന്ന്. ഒരാഴ്ചയില്‍ നൂറുപേരില്‍ കൂടുതല്‍ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 626 പേരും കോട്ടയത്ത് 594 പേരുമാണ് രോഗബാധിതരായത്.
ഇക്കാലത്ത് സംസ്ഥാനത്ത് മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 22-ന് 482 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെങ്കില്‍ 28-ന് ഇത് 846 ആയി. 25-ന് എറണാകുളത്ത് മാത്രം രോഗബാധിതരായവര്‍ 308 ആണ്. കോവിഡ് മുഴുവനായും മാറിയിട്ടില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. സാമൂഹിക അകലവും മാസ്‌കും കൈകഴുകലും ജനങ്ങള്‍ മറന്നമട്ടാണ്. ഇത് വൈറസ് വ്യാപിക്കാനുള്ള വഴിയൊരുക്കുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ പനി ബാധിച്ചാല്‍ ആന്റിജന്‍ പരിശോധനയ്ക്കാണ് മിക്കവരും വിധേയരാകുന്നത്. എന്നാല്‍ ഒമിക്രോണ്‍ വകഭേദം ആന്റിജന്‍ പരിശോധനയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. തുടക്കത്തില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ പത്തുപേരില്‍ മൂന്നുപേര്‍ക്കു മാത്രമേ പോസിറ്റീവാണെന്ന് തിരിച്ചറിയൂ. പരിശോധന വ്യാപകമല്ലാത്തതിനാല്‍ രാജ്യത്ത് കോവിഡ് കേസുകളുടെ വ്യക്തമായ ചിത്രമല്ല ലഭിക്കുന്നത്. പനി ക്ലസ്റ്ററുകള്‍ കേരളത്തിലുണ്ട്. എന്നാല്‍, ഇവയില്‍ കൃത്യമായി എത്ര കോവിഡ് കേസുകളുണ്ടെന്ന് തിരിച്ചറിയാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. മഴക്കാലമായതിനാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പംമൂലം കോവിഡ്, ഇന്‍ഫ്ളുവെന്‍സ പോലെ ഏത് വൈറസും എളുപ്പം പടരും.
Post a Comment