ഇരിട്ടി: ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നും നഗരത്തിലെ ഹൈ മസ്റ്റ് ലൈറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കണമെന്നും ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ ജനറൽ ബോഡി കൺവെൻഷൻ ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അയൂബ് പൊയിലൻ അധ്യക്ഷനായി, സെക്രട്ടറി ജോസഫ് വർഗീസ് പ്രവർത്തന റിപ്പോർട്ടും നാസർ തിട്ടയിൽ വരവ് - ചെലവ് കണക്ക് റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ല സെക്രട്ടറി എ സുധാകരൻ, മേഖല സെക്രട്ടറി സി.കെ.സതീശൻ, എൻ.കുഞ്ഞിമൂസഹാജി, ജോയി യുവറാണി, എം.അസ്സൂട്ടി, കെ.കെ.ഹാഷിം, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അയ്യൂബ് പൊയിലൻ (പ്രസി.), ജോസഫ് വർഗീസ് (സെക്രട്ടറി), നാസർ തട്ടയിൽ (ഖജാഞ്ചി ) എന്നിവരെയും 32 അംഗ എക്സിക്യൂട്ടിവിനെയും തെരെഞ്ഞെടുത്തു
ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം, നഗരത്തിലെ ഹൈ മസ്റ്റ് ലൈറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കണം; ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ
News@Iritty
0
Post a Comment