നിർമ്മിച്ച ഹൈസ്‌കൂൾ സ്‌മാർട്ട് ക്ലാസ് മുറി സമുച്ചയം തിങ്കൾ വൈകിട്ട്
3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. ധനമന്ത്രി കെ എൻ
ബാലഗോപാൽ സംസാരിക്കും. ഉളിക്കലിൽ പ്രാദേശിക ഉദ്‌ഘാടനച്ചടങ്ങിൽ സജീവ്
ജോസഫ് ശിലാഫലകം അനാഛാദനം ചെയ്യും.
ഒന്നാം കോവിഡ് കാലത്താണ് ഉളിക്കൽ ഗവ. ഹയർ സെക്കൻഡറിയിൽ പുതിയ രണ്ട്
നില ക്ലാസ് മുറിക്കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. കോവിഡ് കാരണം
2021ലാണ് നിർമ്മാണമാരംഭിച്ചത്. ഒരു വർഷം കൊണ്ട് നിർമ്മാണം
പൂർത്തീകരിച്ചു. എം ഡി സജിയാണ് കരാറുകാരൻ. നാല് ക്ലാസ് മുറികൾ താഴത്തെ
നിലയിലും രണ്ടെണ്ണം രണ്ടാം നിലയിലുമുണ്ട്. അതിവിശാലമായ മുറികൾ
അത്യാധുനിക രീതിയിൽ സ്‌മാർട്ട് ക്ലാസ് മുറികളാക്കിയാവും പ്രവർത്തനം.
സ്‌കൂൾ തുറക്കും മുമ്പ് പുത്തൻ ക്ലാസ് മുറിക്കെട്ടിടം ഒരുങ്ങിയതിൽ
വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പിടിഎയും ആഹ്ലാദത്തിലാണ്.
Post a Comment