പൂജപ്പുര ജയിലിനുമുന്നില്‍ പി സി ജോര്‍ജ്ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ജോര്‍ജ് ജയില്‍ മോചിതനായത് റിപ്പോര്‍ട്ട് ചെയ്യവെയാണ് സംഭവം.ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് പരിക്കേറ്റു. നാലു മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദമേറ്റുവെന്നാണ് അറിയുന്നത്.
പൊലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ മാറ്റിയത്. എന്നാല്‍ പൊലീസിനെതിരായ പ്രതികരണമാണ് ബിജെപി നേതാവ് വി വി രാജേഷ് നടത്തിയത്. പി.സി.ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകവാടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്.
പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു.
പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതായാണ് അറിയുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പ്രതികരിച്ചു
Post a Comment