തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിലെ സെർവർ തകരാർ മൂലം സേവനങ്ങൾക്ക് കാലതാമസം നേരിടുന്നതായി പരാതി. ആധാരം എഴുത്തു കഴിഞ്ഞ് ഫീസ് അടച്ച് ടോക്കണ്‍ എടുത്ത് കാത്തിരിക്കുന്നവർ നിരവധിയാണ്. മൂന്നു ദിവസമായി തുടരുന്ന സെർവർ പ്രശ്നം ഇതുവരെ പരിഹരിക്കാനായിട്ടില്ല.
സെർവറിൽ മെയ്ന്‍റൻസ് നടക്കുന്നതിനാൽ ചെറിയ താമസം ഉണ്ടാകുമെന്നാണ് രജിസ്ട്രേഷൻ വകുപ്പിന്‍റെ വെബ്സൈറ്റിലെ അറിയിപ്പ്. മൂന്ന് ദിവസം മുമ്പാണ് അറിയിപ്പ് വന്നത്. ആധാരം എഴുത്തുകാരുടേയും ഇടപാടുകാരുടേയും കാത്തിരിപ്പ് ഇനിയും അവസാനിച്ചിട്ടില്ല..
സംസ്ഥാനത്തെ മൂന്നിലേറെ വരുന്ന രജിസട്രാർ ഓഫീസുകളുടെ പ്രവർത്തനം ഇഴയുകയാണ്. പണയാധാരം, ബാധ്യതാ സർട്ടിഫിക്കറ്റ് വിതരണം, പകർപ്പ് അപേക്ഷകളുടെ വിതരണം തുടങ്ങിയവയെല്ലാം അവതാളത്തിലായി.
വകുപ്പിൽ ഡിജിറ്റലൈസേഷൻ തുടങ്ങിയെങ്കിലും സെർവറിന്‍റെ ക്ഷമത കൂട്ടിയില്ല എന്നാണ് ആധാരം എഴുത്തുകാർ കുറ്റപ്പെടുത്തുന്നത്. വെബ്സൈറ്റ് പൂർണതോതിൽ പ്രവർത്തനക്ഷമം ആകുന്നത് വരെ എങ്കിലും ഇടപാടുകൾ മാന്വലായിചെയ്യാൻ അനുവദിക്കണമെന്നാണ് ആധാരം എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
Post a Comment