ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെയാണ് പൊലീസ്(Police) കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളാണ് കുട്ടിയെ കൊണ്ടു വന്നത് എന്നാണ് സൂചന. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്.
കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നും എത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ SDPI/പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹിയാണ്.
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. അഭിഭാഷക പരിഷത്തിന്റെ പരാതിയിലാണ് പൊലീസ് കേസ്. പൊലീസ് നടപടിയില്‍ ഈരാറ്റുപേട്ട നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Post a Comment