ഇരിട്ടി: കീഴൂര്‍കുന്ന് പാലാപ്പറമ്ബില് വൃദ്ധ ദമ്ബതികള്‍ താമസിക്കുന്ന വീടിന് നേരെ അക്രമം.
എടക്കാനത്തെ മഠത്തിനകത്ത് ബേബി - മേരി ദമ്ബതികള്‍ക്ക് പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം സേവാഭാരതി നിര്‍മിച്ച് നല്കിയ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബേബിയുടെ ഭാര്യ മേരി ഇരിട്ടി പോലീസില്‍ പരാതി നല്കി.
വ്യാഴാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അക്രമം. 2018 ല്‍ ഉണ്ടായ പ്രളയത്തില്‍ ഇവരുടെ ഇരിട്ടി - എടക്കാനം റോഡരുകില്‍ എടക്കാനത്തിന് സമീപമുള്ള ഇരു നില വീട് പൂര്‍ണമായും തകര്‍ന്നു വീണിരുന്നു. ആ വര്‍ഷത്തെ പ്രളയത്തില്‍ പൂര്‍ണ മായും തകര്‍ന്നു പോയ ഏഴ് വീടുകള്‍ സേവാഭാരതി നിര്‍മിച്ച് നല്‍കിയതില്‍ ഒന്നായിരുന്നു ബേബിയുടെ വീട്. ഇതിനു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്.
ബേബിയുടെ തകര്‍ന്നു വീണ വീട് നിന്നിരുന്ന പറമ്ബില്‍ കഴിഞ്ഞ ദിവസം വാഴയും കമുകും കൃഷി ചെയ്യാനായി ജെസിബി കൊണ്ട് പ്രവൃത്തി നടത്തിയിരുന്നു. ഈ പറമ്ബില്‍ നിന്നും ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകിവന്നിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് തെന്നി വീണതായി പറഞ്ഞു. ഇതേ തുടര്‍ന്നാണ് വീടിനു നേരെ ആക്രമണമുണ്ടായതെന്ന് ബേബി പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രിജേഷ് അളോറ, ഏരിയാ ജനറല്‍ സെക്രട്ടറി വി.എന്‍. പ്രശോബ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
പാലാപ്പറമ്ബിലെ വൃദ്ധ ദമ്ബതികള്‍ മാത്രം താമസിക്കുന്ന വീടിന് നേരെ സിപിഎം പ്രവര്‍ത്തകനും സി ഐടിയു ചുമട്ടു തൊഴിലാളിയുമായ സി.പി. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന അക്രമം തനി കടത്തമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ് പറഞ്ഞു.
Post a Comment