കണ്ണൂര്‍: കണ്ണൂര്‍ -കൂത്തുപറമ്ബ് റോഡിലെ മൂന്നാംപാലത്ത് പാലം നിര്‍മാണത്തിന്റെ ഭാഗമായി ഒരുക്കിയ താല്‍ക്കാലിക റോഡിന്റെ സുരക്ഷക്കായി ചരക്കുവാഹനങ്ങള്‍ക്കും നീളം കൂടിയ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
മേയ് 27 മുതല്‍ കണ്ണൂരില്‍നിന്ന് കൂത്തുപറമ്ബിലേക്ക് പോകുന്ന വാഹനങ്ങള്‍ ചാല സ്‌കൂളിന് സമീപത്തുനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ചാല -തന്നട -പൊതുവാച്ചേരി -ആര്‍.വി മെട്ട -മൂന്നുപെരിയ വഴി കണ്ണൂര്‍- കൂത്തുപറമ്ബ് റോഡില്‍ പ്രവേശിക്കണം. കണ്ണൂരിലേക്കുള്ള വാഹനങ്ങള്‍ മൂന്നുപെരിയയില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പാറപ്രം -മേലൂര്‍ക്കടവ് -കാടാച്ചിറ വഴി പോകണമെന്നും പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു
ചരക്കുവാഹനങ്ങള്‍ക്കും നീളം കൂടിയ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി
News@Iritty
0
Post a Comment