Join News @ Iritty Whats App Group

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 'കുന്തിരിക്ക സമ്മേളന'വുമായി ന്യൂനപക്ഷ മോര്‍ച്ച

കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിഷേധം. താലിബാന്‍ പടിവാതില്‍ക്കല്‍ എന്ന പേരിലാണ് ന്യൂനപക്ഷ മോര്‍ച്ച പാലാരിവട്ടത്ത് കുന്തിരിക്ക സമ്മേളനം സംഘടിപ്പിക്കുന്നത്.

ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിഷേധ സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയരുന്നത്. ഇതിനിടെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ കുന്തിരിക്ക സമ്മേളനം. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആലപ്പുഴയിലെ 18 നേതാക്കള്‍ അറസ്റ്റിലായി.

അതേസമയം കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പോലീസെന്ന് നവാസ് ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group