Join News @ Iritty Whats App Group

ശാരീരിക അസ്വസ്ഥത; അബ്ദുള്‍ നാസര്‍ മഅ്ദനിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം എംആര്‍ഐ, ഇഇജി ടെസ്റ്റുകള്‍ക്ക് വിധേയമാവുകയാണെന്നും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. നേരത്തെ, ഫഌറ്റില്‍ റമദാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കവെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ എംആര്‍ഐ പരിശോധനയിലും മറ്റ് പരിശോധനകളിലും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികിത്സയും സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള പരിപൂര്‍ണ്ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങി കര്‍ശനമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് പിന്നാലെ ഏപ്രില്‍ 14ന് അദ്ദേഹം ആശുപ്രതി വിട്ടിരുന്നു. 2014 മുതല്‍ സുപ്രിം കോടതി അനുവദിച്ച നിബന്ധനകളോടെ ജാമ്യത്തില്‍ കഴിയുകയാണ് മഅദ്‌നി. കേസിന്റെ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group