Join News @ Iritty Whats App Group

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

മധ്യവേനലവധിക്ക് ശേഷം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ ജൂണ്‍ ഒന്നിന് വീണ്ടും തുറക്കും.
അഞ്ചാം സെമസ്റ്റര്‍ ബിരുദ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. 2022-23 വര്‍ഷത്തെ അക്കാദമിക് പരീക്ഷാ കലണ്ടര്‍ പ്രകാരം മറ്റ് പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് അതത് കോളേജുകളിലെ പ്രിന്‍സിപ്പല്‍/ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ ഉറപ്പാക്കണം. അക്കാദമിക് പരീക്ഷാ കലണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

അഞ്ചാം സെമസ്റ്റര്‍ ബിരുദ (റഗുലര്‍/ സപ്ലിമെന്‍ന്റി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകളുടെ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവയ്ക്ക് 10.06.2022 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (റഗുലര്‍/ സപ്ലിമെന്ററി - 2018 അഡ്മിഷന്‍ മുതല്‍), നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴകൂടാതെ 13.06.2022 വരെയും പിഴകൂടാതെ 13.06.2022 വരെയും അപേക്ഷിക്കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് അടച്ച ശേഷമേ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ പൂരിപ്പിക്കുകയുള്ളൂ. ഫീസ് ആനുകൂല്യങ്ങളുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും രജിസ്ട്രേഷന്‍ സമയത്ത് ഫീസ് അടയ്ക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group